സഹോദരിയുടെ മകളുമായി പ്രണയത്തില്‍? പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നു
നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭുദേവ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രഭുദേവയുടെ ആദ്യ വിവാഹവും വിവാഹ മോചനവും പ്രണയവും പ്രണയത്തകര്‍ച്ചയുമെല്ലാം കോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഏറെ നാള്‍ വാര്‍ത്തയായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.
റംലത്തായിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുമായി പ്രണയത്തിലായതോടെ റംലത്തില്‍ നിന്ന് പ്രഭുദേവ വിവാഹ മോചനം നേടി. എന്നാല്‍ അധികം വൈകാതെ നയന്‍താരയും പ്രഭുദേവയും വേര്‍പിരിഞ്ഞു.
ഇപ്പോള്‍ സഹോദരിയുടെ മകളുമായി താരം പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ബോളിവുഡിലെ തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ തിരക്കുകളിലാണ് പ്രഭുദേവ ഇപ്പോള്‍. രാധേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ ആണ് നായകന്‍. അതോടൊപ്പം തന്നെ പ്രഭുദേവ കേന്ദ്ര കഥാപാത്രമായെത്തുന്ന അഞ്ചോളം ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.