കൊച്ചി: കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കൊച്ചി ലുലു മാള്‍ ഇന്നു മുതല്‍ പൂര്‍ണമായും അടയ്ക്കും. മാള്‍ കണ്ടെയിന്‍മെന്റ് സോണായ വിവരം ലുലു അധികൃതര്‍ അറിയിച്ചു. ലുലു മാള്‍ ഉള്‍പ്പെടുന്ന കളമശേരി 34-ാം ഡിവിഷനാണ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചത്. ഇതാടെ ലുലു അധികൃതര്‍ തന്നെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ലെന്നാണ് അറിയിപ്പ്. അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്നും വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ളവരെ ആരോഗ്യ വിഭാഗം ബന്ധപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു. ഇന്നലെ 406 കോവിഡ് കേസുകളാണ് എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News