തൃശൂര്‍: അഗളിമലയില്‍ പോലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ രണ്ടുപേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രമയുടെയും കാര്‍ത്തിക്കിന്റെയും പോസ്റ്റ്മോര്‍ട്ടമാണ് പൂര്‍ത്തിയായത്. രമയുടെ ശരീരത്തില്‍നിന്നും അഞ്ച് വെടിയുണ്ടകള്‍ കണ്ടെത്തി. തലയിലും വെടിയേറ്റിരുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇരുവരുടെയും ശരീരത്തില്‍ മുറിവേറ്റതിന്റെ നിരവധി പാടുകളുണ്ട്. മറ്റ് രണ്ടുപേരുടെയും പോസ്റ്റ്മോര്‍ട്ടം തുടങ്ങി. തൃശൂര്‍ മെഡിക്കല്‍ കോളെജിലാണ് പോസ്റ്റ്മോര്‍ട്ടം.
അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്ന് ആദിവാസി പ്രവര്‍ത്തകയും മധ്യസ്ഥയുമായ ശിവാനി വെളിപ്പെടുത്തി. മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ആദിവാസി പ്രവര്‍ത്തകര്‍ മുഖേന പൊലീസിനെ അറിയിച്ചിരുന്നെന്നും എന്നാല്‍ കീഴടങ്ങല്‍ ധാരണ തെറ്റിച്ചത് പൊലീസാണെന്നും ശിവാനി പറഞ്ഞു.