EntertainmentNews

പോൺ താരം റേ ലിൽ ബ്ലാക്ക് ഇസ്ലാം മതം സ്വീകരിച്ചു; പർദ ധരിച്ച് ഇഫ്താറിൽ പങ്കെടുക്കുന്ന വീഡിയോ വൈറൽ

ക്വാലാലമ്പൂർ: മുൻ ജാപ്പനീസ് പോൺ താരം റേ ലിൽ ബ്ലാക്ക് ഇസ്ലാം മതം സ്വീകരിച്ചുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. മലേഷ്യൻ തലസ്ഥാനമായ ക്വാലാലമ്പൂരിലെ പള്ളിയിൽ പർദ ധരിച്ച് ഇഫ്താറിൽ പങ്കെടുക്കുന്ന വിഡിയോ റേ ലിൽ ബ്ലാക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കായി അസാകുറ എന്നാണ് ഇവരുടെ യഥാർത്ഥ പേര്. വീഡിയോ പ്രചരിച്ചതോടെ താരത്തെ പ്രശംസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി.

ക്വാലാലംപൂരിലേക്കുള്ള ആദ്യ സന്ദർശനത്തിന് ശേഷമാണ് ഇസ്‌ലാം മതവുമായി റേ ലിൽ ബ്ലാക്ക് കൂടുതൽ അടുക്കുന്നത്. സന്ദർശനത്തിനിടെ അവർ ഹിജാബ് ധരിച്ച് നാസി കന്ദർ പോലുള്ള ജനപ്രിയ മലേഷ്യൻ വിഭവങ്ങൾ പരീക്ഷിക്കുന്ന വീഡിയോകളും പുറത്ത് വന്നു. ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ അന്വേഷണങ്ങൾ ടിക് ടോക് വീഡിയോ പരമ്പരയിലൂടെ അവർ പങ്കുവെച്ചിരുന്നു. ഈ വർഷം റംസാൽ നോമ്പനുഷ്ഠിക്കുമെന്നും മാർച്ച് രണ്ടിന് അവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. റംസാന് ഒരു മാസം മുമ്പ് സിംഗപ്പൂരിലെ മറീന ബേ സാൻഡ്സിൽ റായ് ആരാധകരുടെ സംഗമം സംഘടിപ്പിച്ചിരുന്നു.

വിവിധ പള്ളികൾ സന്ദർശിക്കുന്ന ഫോട്ടോകളും വീഡിയോകളും റംസാന് മുമ്പ് റേ ലിൽ ബ്ലാക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. താൻ അഭിനയിച്ച വീഡിയോകളെല്ലാം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് റേ നീക്കം ചെയ്തിട്ടുണ്ട്. ഏതെങ്കിലും വീഡിയോകൾ ഉണ്ടെങ്കിൽ അത് താൻ ഇസ്ലാംമതം സ്വീകരിക്കുന്നതിന്റെ വർഷങ്ങൾക്ക് മുമ്പ് അഭിനയിച്ചതാണെന്നും അവർ വ്യക്തമാക്കിയിരുന്നു. ഒരു പോഡ്‌കാസ്റ്റിനായി നൽകിയ അഭിമുഖത്തിൽ ക്വാലാലംപൂരിലേക്കുള്ള തന്റെ ആദ്യ സന്ദർശനം ജീവതത്തിൽ വഴിത്തിരിവായെന്നും റേ ലിൽ ബ്ലാക്ക് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker