‘കൊറോണ കാലത്തെ പുതിയ ചുംബന രീതി!’ പൂനം പാണ്ഡെയുടെ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം
മുംബൈ: ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ തൂവാല കൊണ്ട് മൂക്കും വായയും മൂടിക്കെട്ടി കാമുകനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച ബോളിവുഡ് താരം പൂനം പാണ്ഡെയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. അടിക്കുറിപ്പ് നല്‍കൂ എന്നു കുറിച്ചു കൊണ്ടാണ് താരം ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
കൊറോണ വ്യാപനം ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പൂനം പാണ്ഡെയുടെ കൊറോണ സ്പെഷ്യല്‍ ചിത്രം പുറത്ത് വിട്ടത്. താരത്തിന്റെ ചിത്രത്തിന് കൊറോണ കിസ്, മാസ്‌ക് വാല ലവ് എന്നുമൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ ആരാധകര്‍ ചിത്രത്തിന് കമന്റുകള്‍ ഇടുന്നതിനൊപ്പം തന്നെ വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്. ലോകം മുഴുവന്‍ കൊറോണ വൈറസ് ജാഗ്രതയിലും ഭീതിയിലും കഴിയുമ്പോള്‍ ഇത്തരം വിലകുറഞ്ഞ തമാശകളുമായി വരരുതെന്നാണ് ചിലര്‍ താരത്തിന്റെ ചിത്രത്തിന് താഴെ കുറിയ്ക്കുന്നത്.
https://www.instagram.com/p/B94gfxUJm2c/?utm_source=ig_web_copy_link