മാസ്‌ക്ക് ധരിക്കാതെ നടക്കാനിറങ്ങി, എട്ടിന്റെ പണി കിട്ടി!! നടി പൂജിത മേനോന്‍
നി കൊ ഞാ ചാ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് പൂജിത. പൊതുസ്ഥലത്ത് മാസ്‌ക്ക് ധരിക്കാതെ സഞ്ചരിച്ച നടിക്ക് 200 രൂപ പിഴ ചുമത്തി. താരം തന്നെയാണ് വീഡിയോയിലൂടെ അറിയിച്ചത് .
‘കൊറോണ കൂടിക്കൊണ്ടിരിക്കുന്ന സമയത്ത് മാസ്‌ക്ക് വെച്ചില്ലെങ്കില്‍ ഫൈന്‍ കിട്ടും. ഇന്ന് എനിക്ക് ഫൈന്‍ കിട്ടി. സോപ്പിട്ട് നോക്കി പക്ഷെ ഫൈന്‍ അടിച്ചു. മാസ്‌ക്ക് വെയ്ക്കാതെ നടന്നാല്‍ 200 രൂപ വെച്ച് ഫൈന്‍ കിട്ടും. ഈവനിംഗ് വാക്കിന് ആയാലും മാസ്‌ക്ക് വെയ്ക്കാതെ നടക്കാന്‍ പറ്റില്ല. അതിനാല്‍ എല്ലാവരും സൂക്ഷിക്കുക. മാസ്‌ക്ക് വെയ്ക്കാതെ നടന്നു കഴിഞ്ഞാല്‍ എട്ടിന്റെ പണി കിട്ടും. മാസ്‌ക്ക് വെച്ചിട്ടേ നടക്കാനും വണ്ടിയില്‍ ഇരിക്കാനും പാടുള്ളു’ വീഡിയോയില്‍ പൂജിത പറയുന്നു.
ഈ കാലത്ത് ഏറ്റവും പ്രാധാന്യം മാസ്‌ക്കിന് തന്നെയാണ് ഒരിക്കലും മാസ്‌ക്ക് വെയ്ക്കാതെ പുറത്തിറങ്ങരുത് എന്ന നിര്‍ദേശങ്ങളും കമന്റുകളായി വരുന്നുണ്ട്.