KeralaNewsRECENT POSTS
ഇടുക്കി പൊന്‍മുടി ഡാം ഇന്ന് തുറക്കും
ഇടുക്കി: ഇടുക്കിയിലെ ചെറിയ ഡാമുകളിലൊന്നായ പൊന്‍മുടി ഡാം ഇന്ന് വൈകിട്ട് 5.30ന് തുറക്കം. വൈദ്യുതി മന്ത്രി എം എം മണി ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ തോതിലാകും ഡാം തുറക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ ബാണാസുരസാഗര്‍ ഡാം ഇന്ന് തുറന്നു. വൈകിട്ട് മൂന്ന് മണിയോടെയാണ് ഡാം തുറന്നത്. മിതമായ അളവിലാണ് ജലം ഒഴുക്കിവിടുന്നത്. തീരപ്രദേശത്തുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News