News
നടുറോഡില്‍ യുവാവിനെക്കൊണ്ട് പാന്റ് തുടപ്പിച്ച് പോലീസുകാരി; പിന്നാലെ കരണത്തടി, വീഡിയോ വൈറല്‍
ഭോപാല്‍: മദ്ധ്യപ്രദേശിലെ രേവയില്‍ നടുറോഡില്‍ യുവാവിനെക്കൊണ്ട് യൂണിഫോം തുടപ്പിച്ച് പോലീസുകാരി. ബൈക്ക് പിന്നോട്ടെടുക്കുന്നതിനിടെ പാന്റില്‍ ചെളി തെറിപ്പിച്ചുവെന്നാരോപിച്ച് ശശികല എന്ന കോണ്‍സറ്റബിളാണ് യുവാവിനെക്കൊണ്ട് പാന്റ് തുടപ്പിച്ചത്.
യുവാവ് പോലീസുകാരിയുടെ പാന്റ് തുടയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഉദ്യോഗസ്ഥ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു. ചെളി തുടപ്പിച്ചതിനുശേഷം പോലീസുകാരി യുവാവിന്റെ കരണത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തങ്ങള്‍ വീഡിയോ കണ്ടുവെന്നും അതിലുളള ഉദ്യോഗസ്ഥയെ തിരിച്ചറിഞ്ഞുവെന്നും അഡീഷണല്‍ എസ്പി ശിവകുമാര്‍ പറഞ്ഞു. ആരെങ്ങിലും പരാതി നല്‍കുകയാണെങ്കില്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും എസ്പി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News