തിരുവനന്തപുരം: മദ്യപിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താൻ പോലീസ് വീണ്ടും ഊതിക്കാൻ തുടങ്ങുന്നു. ബ്രത്ത് അനലൈസർ പരിശോധന വീണ്ടും തുടങ്ങാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഇന്ന് രാത്രി മുതൽ വീണ്ടും പരിശോധന തുടങ്ങും.
കോവിഡിനെ തുടർന്നാണ് ബ്രത്ത് അനലൈസർ പരിശോധന സംസ്ഥാനത്ത് നിർത്തുവച്ചിരുന്നത്. അടുത്തിടെ മദ്യപിച്ച് വാഹമോടിച്ച് നിരവധി അപകടങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതോടെയാണ് വീണ്ടും പരിശോധന ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.
കോവിഡ് വ്യാപനം കുറഞ്ഞതും പരിശോധന തുടങ്ങുന്നതിന് കാരണമായിട്ടുണ്ട്. രാത്രികാല പരിശോധന കർശനമാക്കണമെന്നും ഉടൻ പരിശോധന പുനരാരംഭിക്കണമെന്നുമാണ് ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News