കോട്ടയം:കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ച് പൊതു ഇടങ്ങളിലെത്തിയ പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. രാവിലെ മുതല്‍ നഗരത്തില്‍ വിലക്ക് ലംഘിച്ച് എത്തിയവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും വാഹനങ്ങളുമായിവഴികളിലെത്തുന്നവരുടെ എണ്ണംകുറയാതെ വന്നതോടെയാണ് ശക്തമായ നടപടിയുമായിപോലീസ് മുന്നോട്ടുപോയത്.
പാല്‍,പത്രം,ആശുപത്രി,സൂപ്പര്‍മാര്‍ക്കറ്റുകള്‍,പലചരക്കുകടകള്‍,പച്ചക്കറിക്കട എന്നിവിടങ്ങളിലേക്കൊഴികെയുള്ള യാത്രക്കാര്‍ക്ക് കര്‍ശനനിരോധനമാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.അത്യാവശ്യകാര്യങ്ങള്‍ക്കായി പോവുകയാണെന്ന സാക്ഷ്യപത്രം സമര്‍പ്പിച്ചാല്‍ യാത്രയ്ക്ക് പോലീസ് ഇളവ് നല്‍കുന്നുണ്ട് .എന്നാല്‍ സാക്ഷ്യപത്രം വ്യാജമാണെന്ന് തെളിഞ്ഞാല്‍ പിന്നീട് കടുത്ത നടപടികളാവും ഉണ്ടാവുക.
നഗരത്തില്‍ രാവിലെ നടത്തിയ പരിശോധനയില്‍ നൂറിലധികം വാഹനങ്ങളാണ് വിലക്ക് ലംഘിച്ചെത്തിയത്.ജില്ലയില്‍ പൊതു ഇടങ്ങളിലെ സാന്നിദ്ധ്യംപ്രകടമാക്കുന്നതിനായി കോട്ടയം,പാല,വൈക്കം,ചങ്ങനാശേരി,കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലായി പോലീസ് റൂട്ട് മാര്‍ച്ചും നടത്തി.വിലക്കു ലംഘിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരെ വരും ദിനങ്ങളിലും ശക്തമായനടപടികളുണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.