വട്ടിയൂര്‍ക്കാവില്‍ മേയര്‍ ബ്രോയ്ക്ക് മിന്നും വിജയം

തിരുവനന്തപുരം: അഞ്ചു നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന് മിന്നും വിജയം. 14251 വോട്ടുകള്‍ക്കാണ് വി.കെ പ്രശാന്ത് വിജയിച്ചത്. യുഡിഎഫ് സിറ്റിങ് സീറ്റായ വട്ടിയൂര്‍ക്കാവില്‍ തുടക്കം മുതല്‍ പ്രശാന്തായിരിന്നു ലീഡ് ചെയ്തിരുന്നത്.