
മലപ്പുറം: ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കാണാന്‍ വീടുവിട്ടിറങ്ങി കാണാതായ 15 കാരിക്ക് രക്ഷാകരങ്ങളുമായി പൊലീസ്. ആലപ്പുഴ സ്വദേശിയായ ഇന്‍സ്റ്റഗ്രാം സുഹൃത്തായ യുവാവിനെ കാണാന്‍ വീടുവിട്ടിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി രക്ഷിതാക്കള്‍ക്ക് ഒപ്പം പറഞ്ഞയയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരൂര്‍ ബസ് സ്റ്റാന്റിലാണ് ഒട്ടേറെ ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഫീല്‍ഗുഡ് എന്‍ഡിങില്‍ കലാശിച്ചത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കയ്യില്‍ സംശയാസ്പദമായ രീതിയില്‍ മൊബൈല്‍ ഫോണ്‍ കണ്ട സഹോദരന്‍ വഴക്കുപറഞ്ഞതിന് പിന്നാലെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. പിന്നാലെ വീട്ടുകാരും മഞ്ചേരി സ്റ്റേഷനിലെത്തി. എന്നാല്‍, പെണ്‍കുട്ടി അവിടെ വന്നില്ലെന്ന് പൊലീസുകാര്‍ അറിയിച്ചു. ഉടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്‍സ്റ്റഗ്രാം സുഹൃത്തും ആലപ്പുഴ സ്വദേശിയുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലാണെന്ന് മനസിലാക്കിയ പൊലീസ് ഇയാളുടെ നമ്പര്‍ കണ്ടെത്തി വിളിച്ചു. പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ തിരൂരിലേക്ക് വരികയാണ്. ഞങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണം, തടയരുത് എന്നാണ് യുവാവ് പറഞ്ഞത്. കേസിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കിയിട്ടും പിന്മാറാന്‍ ഇയാള്‍ തയ്യാറായില്ല.