കണ്ണൂര്‍: കെ.എം. ഷാജി എംഎല്‍എയ്ക്കെതിരായ വധഭീഷണിയില്‍ കേസെടുത്ത് പോലീസ്. 120 ബി പ്രകാരം ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് വളപട്ടണം പോലീസ് കേസെടുത്തിരിക്കുന്നത്. പാപ്പിനിശേരി സ്വദേശി തേജസ് ആണെന്ന് പറഞ്ഞായിരുന്നു വധഭീഷണി. ഇങ്ങനെയൊരാളെ തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.
വധഭീഷണി വന്നതിന്റെ ശബ്ദരേഖ ഷാജിപ്പുറത്തുവിട്ടിരുന്നു. കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തില്‍ നിന്നാണ് ഗുഢാലോചന. ഓഡിയോ ക്ലിപ്പില്‍ വധശ്രമത്തിനുള്ള ഗുഢാലോചന വ്യക്തമായിട്ടുണ്ടെന്നു ഷാജി പറഞ്ഞു. തന്റെ നിലപാടുകളുടെ പേരിലാണ് ഭീഷണിയുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചിരുന്നു.