KeralaNews

വയനാട്ടില്‍ ആരോഗ്യ വകുപ്പിന്റെ ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ച് കറങ്ങി നടന്ന ആള്‍ക്കെതിരെ കേസെടുത്തു

കല്‍പ്പറ്റ: വയനാട്ടില്‍ ആരോഗ്യ വകുപ്പിന്റെ ഹോം ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചു കറങ്ങി നടന്ന ആള്‍ക്കെതിരെ കേസെടുത്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മുട്ടില്‍ സ്വദേശിക്കെതിരെയാണ് പോലീസ് കേസെടുത്തത്. പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയാനായിരുന്നു ഇയാള്‍ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയ നിര്‍ദേശം.

എന്നാല്‍ ആവര്‍ത്തിച്ചുള്ള നിര്‍ദേശം അവഗണിച്ചും ഇയാള്‍ പുറത്തിറങ്ങുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് നടപടി. ഹോം ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച മറ്റൊരാള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker