Entertainment
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; മമ്മൂട്ടിയ്ക്കും രമേശ് പിഷാരടിയ്ക്കുമെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട്: കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ മേത്ര ആശുപത്രിയില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത നടന്‍ മമ്മൂട്ടിയ്ക്കും രമേശ് പിഷാരടിയ്ക്കുമെതിരെ എലത്തൂര്‍ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ആശുപത്രിയില്‍ റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എത്തിയ ഇരുവരെയും കാണാന്‍ വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ഉദ്ഘാടനം നടന്നതെങ്കിലും ഇതിന് ശേഷം ഇവരെ കാണാന്‍ ആള്‍ക്കൂട്ടം കൂടുകയായിരുന്നു .ഉദ്ഘാടനം കഴിഞ്ഞ് തീവ്ര പരിചരണ വിഭാഗത്തില്‍ ഇരുവരുമെത്തി.
ഇതോടെ ഈ വഴിയില്‍ ആളുകള്‍ കൂട്ടംകൂടി. സിനിമാ നിര്‍മ്മാതാവായ ആന്റോ ജോസഫ്, ആശുപത്രി മാനേജ്മെന്റ് എന്നിവര്‍ക്കെതിരെയും കേസെടുത്തതായി എലത്തൂര്‍ എസ്.ഐ കെ.ആര്‍ രാജേഷ് കുമാര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News