News
ബംഗളൂരു ലഹരിമരുന്ന് കേസ്; വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ റെയ്ഡ്
മുംബൈ: ബംഗളൂരു ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ മുംബൈയിലെ വീട്ടില്‍ പോലീസ് പരിശോധന. കേസില്‍ ഉള്‍പ്പെട്ട വിവേക് ഒബ്‌റോയിയുടെ ബന്ധു ആദിത്യ ആല്‍വ വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ആദിത്യ ആല്‍വയുടെ ബംഗളൂരുവിലെ വീട്ടില്‍ കഴിഞ്ഞ മാസം പരിശോധന നടത്തിയിരുന്നു.
കര്‍ണാടക മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. കര്‍ണാടക സിനിമ മേഖലയിലെ താരങ്ങള്‍ക്കും പിന്നണി ഗായികര്‍ക്കും അദ്ദേഹം മയക്കുമരുന്ന് കൈമാറിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട നടിമാരായ രാഗിണി ത്രിവേദി, സജ്ഞന ഗല്‍റാണി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News