തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പോലീസിന്റെ അനുമതി നിര്‍ബന്ധമാക്കി. കൊവിഡ് വ്യാപനം നിയന്ത്രിക്കാനുളള ചുമതല പോലീസിന് നല്‍കിയ സാഹചര്യത്തിലാണ് സ്റ്റേഷന്‍ ഓഫിസര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
കൂടാതെ രണ്ടാഴ്ചയ്ക്കുളളില്‍ രോഗം വ്യാപിക്കുന്ന തോത് നിയന്ത്രിക്കാവുന്ന നിലയില്‍ എത്തിക്കണമെന്ന നിര്‍ദേശവും പോലീസിന് ലഭിച്ചിട്ടുണ്ട്. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം. മരണം നടന്നാല്‍ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ചടങ്ങുകള്‍ നടത്തൂ എന്ന സമ്മതപത്രം വീട്ടുകാര്‍ എഴുതിനല്‍കണം.