KeralaNewsRECENT POSTS
ഭാര്യ പിണങ്ങിപ്പോയി, ആത്മഹത്യ ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ്; ഒടുവില്‍ സംഭവിച്ചത്
നെടുങ്കണ്ടം: ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പോലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി. ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ നെട്ടോട്ടമോടി സഹപ്രവര്‍ത്തകര്‍. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ഹൈറേഞ്ച് മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയാണ് ആത്മഹത്യ ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പോസ്റ്റിട്ടത്. ഇതിനൊപ്പം പിണങ്ങിപ്പോയ ഭാര്യയുടെ ചിത്രവും പോസ്റ്റ് ചെയ്തു.
ഇതോടെ കാരണം അന്വേഷിച്ചുള്ള കമന്റുകളും ആത്മഹത്യയില്‍ നിന്നും പിന്‍മാറണമെന്നുള്ള കമന്റുകളും നിറഞ്ഞു. തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രത്തിനു ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥന്റെ ബന്ധുക്കളും ചേര്‍ന്നു തിരച്ചില്‍ നടത്തി. ഒടുവില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലയില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News