KeralaNews

വര്‍ക്കല സ്‌റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: വര്‍ക്കല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു. അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടറായ സാജന്‍ (56) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു മരണം സംഭവിച്ചത്.

അടുത്തമാസം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. വര്‍ക്കല പോലീസ് സ്റ്റേഷനില്‍ പല കാലങ്ങളിലായി 14 വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button