Home-bannerKeralaNews
ബിജെപി കോര്‍കമ്മിറ്റി യോഗം; അനുമതി നിഷേധിച്ച് പോലീസ്, ബി.ടി.എച്ചിന് നോട്ടീസ് നൽകി
കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടത്താനുള്ള നീക്കത്തിനെതിരെ പോലീസ്. ലോക്ക്ഡൗണിനിടെ ഇത്തരത്തിലുള്ള യോഗം നിയമലംഘനമാകുമെന്നാണ് പോലീസ് വിലയിരുത്തൽ. യോഗം നടത്താൻ അനുമതി നിഷേധിച്ച് യോഗം നടക്കുന്ന ബി.ടി.എച്ചിന് നോട്ടീസ് നൽകി.
കൊടകര കുഴൽപ്പണ കേസ് അന്വേഷണം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിലേക്കും മകനിലേക്കും നീങ്ങുന്ന ഘട്ടത്തിൽ നിർണായക കോർ കമ്മിറ്റിയോഗമാണ് കൊച്ചിയിൽ ചേരുന്നത്.
യോഗത്തിന്റെ വിശദാംശങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. യോഗത്തിൽ പങ്കെടുക്കുന്ന ബിജെപി നേതാക്കൾ ഹോട്ടലിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. 12ഓളം പേർ മാത്രമാണ് യോഗത്തിനെത്തിയതെന്നാണ് ബിജെപിയുടെ വിശദീകരണം.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് യോഗം ചേരുന്നതെങ്കിൽ നോട്ടീസ് നൽകാനാണ് പോലീസിന്റെ തീരുമാനം
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News