അഗളി: കമിതാക്കള്‍ ഒളിച്ചോടിപ്പോയതിന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിന്മേല്‍ കാമുകനായ യുവാവിന്റെ സഹോദരനെ പോലീസ് മര്‍ദിച്ചതായി പരാതി. അട്ടപ്പാടി ഷോളയൂര്‍ സ്വദേശിയായ വിശാഖാണ് (26) ചെങ്ങന്നൂര്‍ പോലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സ തേടിയത്.
ചെങ്ങന്നൂരില്‍ നിന്നാണ് യുവാവിനെ പോലീസ് ഒരാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്തത്. ജ്യേഷ്ഠന്‍ വിഷ്ണു എവിടെ എന്ന് കണ്ടെത്താന്‍ മൂന്നു ദിവസം കസ്റ്റഡിയില്‍ വച്ച് ക്രൂരമായി മര്‍ദിച്ചതായി വിശാഖ് പറയുന്നു. കാലിനടിയില്‍ ചൂരല്‍ ഉപയോഗിച്ച് മര്‍ദനങ്ങള്‍ പോലീസ് നടത്തിയതായി യുവാവ് ആരോപിക്കുന്നു.
വിശാഖിന്റെ വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസമേ ആയിട്ടുള്ളു. അമ്മയും അച്ഛനും രോഗികളാണ്. ഇയാളുടെ വേതനത്തെ ആശ്രയിച്ചാണ് കുടുംബം പുലര്‍ന്നുവന്നിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News