പന്ത്രണ്ടാം ക്ലാസുകാരനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് പോലീസ്; സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം
ലക്‌നൗ: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ യു.പി പോലീസ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനം. സൗരഭ് സിങ് എന്ന വിദ്യാര്‍ഥിയെയാണ് ലക്‌നൗ പോലീസ് മര്‍ദിക്കുന്നത്. തന്നെ പോലീസുകാരന്‍ ക്രൂരമായി മര്‍ദിച്ചെന്നും അസഭ്യവാക്കുകള്‍ പറഞ്ഞെന്നും കുട്ടി കരഞ്ഞുപറയുന്നുണ്ട്. കുട്ടിയുടെ കൈകള്‍ പോലീസ് ഞെരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ജയ് കൃഷ്ണ എന്ന മാധ്യമപ്രവര്‍ത്തകനാണ് വിഡിയോ ട്വീറ്റ് ചെയ്തത്. കുട്ടിയെ പോലീസ് മര്‍ദിക്കുകയും കൈ പിടിച്ച് തിരിക്കുകയും വിരലുകള്‍ ഞെരിക്കുകയും ചെയ്തതായി ഇദ്ദേഹം പറയുന്നു. ഖുറാന്തി ബസാര്‍ എന്ന സ്ഥലത്താണ് അക്രമം നടന്നത്.
വിഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ലക്‌നൗ പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് നിര്‍ദേശിച്ചു. ദൃശ്യങ്ങളില്‍ കുട്ടിയെ കൈ ഞെരിക്കുന്ന എസ്.ഐയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
https://twitter.com/i/status/1406905378869104641