KeralaNewsRECENT POSTS
വളവിലെ വാഹന പരിശോധന ചോദ്യം ചെയ്തു; ചേര്‍ത്തലയില്‍ പോലീസ് യുവാവിന്റെ പല്ല് അടിച്ചു കൊഴിച്ചു
ചേര്‍ത്തല: ചേര്‍ത്തലയില്‍ വളവില്‍ വാഹന പരിശോധന നടത്തിയ പോലീസ് നടപടി ചോദ്യം ചെയ്തയാളുടെ പല്ല് പോലീസ് അടിച്ച് കൊഴിച്ചു. പിഎസ്സി ജീവനക്കാരനായ ചേര്‍ത്തല സ്വദേശി രമേശ് എസ്. കമ്മത്തിന് നേരെയാണ് പോലീസിന്റെ മോശം പെരുമാറ്റം. ചേര്‍ത്തലയില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസിന്റെ ജോലി തടസപ്പെടുത്തിയതിന് രമേശിനെതിരെ കേസെടുക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് സിവില്‍ പോലീസ് ഓഫീസര്‍ സുധീഷിനെ സസ്‌പെന്‍ഡ് ചെയ്തു. രണ്ടുപേര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News