അടൂര്‍: മോഷണക്കേസിലെ പ്രതിയെ അടൂര്‍ പോലീസ് വാഗമണ്ണിലെ കാമുകിയുടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഒന്നര മാസമായി ഒളിവിലായിരുന്ന തിരുവനന്തപുരം കീഴാരൂര്‍ മണ്ണാംകോണം തകിടിയില്‍ വീട്ടില്‍ വിജോമോനാണ് (27) അടൂര്‍ പോലീസ് ശനിയാഴ്ച രാത്രിയോടെ പിടികൂടിയത്.
നവംബര്‍ 14ന് രാത്രി തേപ്പുപാറ വെള്ളപ്പാറ മുരുപ്പില്‍ വിനോദിന്റെ വീട്ടില്‍ നിന്ന് മൂന്നര പവന്റെ സ്വര്‍ണാഭരണവും 15,000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മോഷണത്തിനുശേഷം ബംഗളൂരു, ചെന്നൈ, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞശേഷം കഴിഞ്ഞ രണ്ടുദിവസം മുമ്പാണ് വാഗമണ്ണില്‍ എത്തിയത്. വെട്ടിയ റബര്‍ മരം ലോറിയില്‍ കയറ്റുന്ന പണിക്കാണ് ഇയാള്‍ തേപ്പുപാറ പ്രദേശത്ത് എത്തുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News