CrimeHome-bannerKeralaNews
ജോലിഭാരം മൂലം സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യെന്ന് അവസാന മെസേജ്; വീണ്ടും പോലീസില്‍ നിന്ന് ‘ഒളിച്ചോട്ടം’
അടൂര്‍: കൊച്ചി സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാതായ സംഭവത്തിനു പിന്നാലെ കേരളാ പോലീസില്‍ വീണ്ടും സമാന സംഭവം. ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് അടൂര്‍ പോലീസ് ക്വാട്ടേഴ്സില്‍ നിന്നും ഇറങ്ങിയ ഏനാത്ത് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ കാണാതായി. ഏനാത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആനന്ദ ഹരിപ്രസാദ് യെയാണ് കാണാതായിരിക്കുന്നത്.
സംഭവത്തില്‍ ഏനാത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 12 നാണ് ക്വാട്ടേഴ്സില്‍ നിന്നും പോയതെന്ന് പോലീസ് പറഞ്ഞു.ജോലി ഭാരം മൂലം സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യെന്ന മെസേജ് അടൂര്‍ ഡി.വൈ.എസ്.പിയുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News