പോലീസ് സേനയില്‍ ആത്മഹത്യ വര്‍ധിക്കുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 43 പേരെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. 2014ല്‍ 9, 2015ല്‍ 5, 2016ല്‍ 13, 2017ല്‍ 14, 2018ല്‍ 2 ഉദ്യോഗസ്ഥര്‍ വീതമാണ് ജീവനൊടുക്കിയത്. 2018ലെ കണക്കെടുപ്പു പൂര്‍ത്തിയായിട്ടില്ല. ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ക്കൊപ്പം കുടുംബപ്രശ്നങ്ങളും ചേരുമ്പോഴാണ് ആത്മഹത്യകളുണ്ടാകുന്നതെന്നാണ് വിലയിരുത്തല്‍.
പോലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരവും അവര്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങളും ശാസ്ത്രീയമായി പഠിക്കാന്‍ നിലവില്‍ സംവിധാനം ഇല്ലെന്ന് ഡിജിപിയുടെ ഓഫീസ് തന്നെ വ്യക്തമാക്കുന്നു. എറണാകുളത്ത് എസ്ഐ ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ ജോലി സമ്മര്‍ദത്തെക്കുറിച്ചു പഠിക്കാന്‍ ഡിജിപി സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഈ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.