FeaturedHome-bannerKeralaNewsPolitics

ലീഗ് ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാം തുടരും

കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാം തുടരും. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. വൈസ് പ്രസിഡന്റുമാരായി വികെ ഇബ്രാഹം, മായിന്‍ ഹാജി എന്നിവരെയും ട്രഷററായി സിടി അഹമ്മദലിയെയും തെരഞ്ഞെടുത്തു. ഭാരവാഹികളെ തീരുമാനിക്കാനിക്കുന്നതിനായി കൗണ്‍സില്‍ യോഗം തുടരും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.

പികെ കുഞ്ഞാലിക്കുട്ടി പിഎംഎ സലാമിനായി ഉറച്ച് നിന്നതോടെ സാദിഖലി തങ്ങളും ഒപ്പം നില്‍ക്കുകയായിരുന്നു. നേതൃത്വത്തെ നയിക്കാന്‍ ഇപ്പോള്‍ ഉചിതം പിഎംഎ സലാം തന്നെയാണ് എന്ന അന്തിമ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

അതേസമയം അവസാനഘട്ടം വരേയും എം കെ മുനീറിന് വേണ്ടി കെഎം ഷാജി, ഇ ടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ്, പിവി അബ്ദുള്‍ വഹാബ് അടക്കമുള്ളവര്‍ ഉറച്ച് നിന്നു. നേതാക്കള്‍ അവസാന മിനുട്ട് വരേയും വീട്ടുവീഴ്ച്ചക്ക് തയ്യാറാവാതിരുന്നത് യോഗത്തില്‍ പ്രതിസന്ധിക്കിടയാക്കിയിരുന്നു. പിന്നീട് തീരുമാനം സാദിഖലി തങ്ങള്‍ക്ക് വിടുകയായിരുന്നു. തീരുമാനത്തില്‍ മുനീർ വിഭാഗത്തിന് കടുത്ത നിരാശയുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button