വീട്ടില്‍ ഉറങ്ങിക്കിടക്കവെ പാമ്പു കടിയേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വീട്ടില്‍ ഉറങ്ങി കിടക്കവെ പാമ്പ് കടിയേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. വ്ളാത്താങ്കര മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടില്‍ അനില്‍-മെറ്റില്‍ഡ ദമ്പതികളുടെ മകള്‍ അനിഷ്മ(17)യാണ് മരിച്ചത്. ഒന്നാം തീയതി രാത്രി വീടിനുള്ളില്‍ ഉറങ്ങി കിടക്കവെ ജനാലയിലൂടെ എത്തിയ പാമ്പ് അനിഷ്മയെ കടിക്കുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ അടുത്തുള്ള വൈദ്യന്റെ അരികില്‍ എത്തിച്ച് കുട്ടിക്ക് ചികിത്സ നല്‍കി. പച്ച മരുന്ന് നല്‍കി വീട്ടിലേക്കയച്ചു.
എന്നാല്‍ അര്‍ധരാത്രി 12.30ഓടെ കുട്ടി അബോധാവസ്ഥയിലായി. വായില്‍ നിന്നും നുരയും പതയും വന്നതോടെ നെയ്യാറ്റിന്‍കര ജില്ല ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മോശമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ രാത്രി 1.25ന് വഴിമധ്യേ കുട്ടി മരിച്ചു. പാറശാല ഗവ.ഗേള്‍സ് എച്ച്എസ് സ്‌കൂളിലെ പ്ലസ് ടൂ കോമേഴ്സ് വിദ്യാര്‍ഥിനിയാണ് അനിഷ്മ. സഹോദരങ്ങള്‍ അനിഷ, അനീഷ്.