പോത്തന്‍കോട്: പൂലന്തറ ശാന്തിഗിരിക്ക് സമീപം ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ചെമ്പഴന്തി എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥി ശ്രീകാര്യം കരിയം കല്ലുവിള ശ്രീകല ഭവനില്‍ ശ്രീജേഷ് മഹേന്ദ്രന്‍(18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കരിയം സ്വദേശിയായ അനന്തവുവിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ആറോടെ സോഫ്റ്റ് ബോള്‍ കളിച്ച ശേഷം ശ്രീജേഷും അനന്തുവും കോലിയക്കോട് നിന്നു പോത്തന്‍കോട് ഭാഗത്തേയ്ക്ക് വരുമ്പോഴാണ് അപകടം. പോത്തന്‍കോട് നിന്നു വെഞ്ഞാറമൂട്ടിലേയ്ക്ക് പോകുകയാരുന്ന ലോറി അമിത വേഗതയിലെത്തി ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ശ്രീജേഷ് സംഭവ സഥലത്തുതന്നെ മരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News