പ്ലസ്ടു പ്രണയം തെരുവുയുദ്ധമായി, കോട്ടയത്ത് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി
കോട്ടയം: കാരാപ്പുഴ സ്‌കൂളിലെ വിദ്യാര്‍ത്ഥി പ്രണയിച്ചത് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ.മോഡല്‍ സ്‌കൂളിലെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനിയെ കമന്റടിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.കാരാപ്പുഴയിലെ കാമുകന്‍ തിരുനക്കര സ്റ്റാന്റില്‍വെച്ച് ആദ്യ വാണിംഗ് കൊടുത്തു. എന്നാല്‍ വീണ്ടും കമന്റടി തുടര്‍ന്നു.ഇത്തവണ വലിയ സംഘവുമായി കാമുകന്‍ മോഡല്‍ സ്‌കൂളിന് മുന്നില്‍ കാത്തു നിന്നും.സ്‌കൂള്‍ വിട്ട് പുറത്തിറങ്ങിയതും കമന്റടിച്ചയാളെ കാമുകന്‍ അടിച്ചു.പിന്നീട് കൂട്ടത്തല്ലായി മാറുകയായിരുന്നു. കുട്ടിപ്പോരാട്ടത്തേത്തുടര്‍ന്ന് അരമണിക്കൂറോളം നഗരത്തില്‍ ഗതാഗതവും മുടങ്ങി. സംഭവങ്ങളുമായി ബന്ധപ്പെട്ട് നാലു വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി. ഇവരില്‍ നിന്നാണ് പ്രണയമാണ്അടിയ്ക്ക് കാരണമായതെന്ന് വെളിപ്പെടുത്തിയത്.എന്തായാലുമ നഗരസധ്യത്തില്‍ സ്‌കൂള്‍ കുട്ടികള്‍ തമ്മിലുള്ള നാലാമത്തെ കൂട്ടയടി ആണിത്.