Home-bannerNewsTop Stories
ജോസ് കെ മാണി പാര്‍ട്ടിയ്ക്ക് പുറത്തെന്ന് പി.ജെ.ജോസഫ്,നോട്ടീസ് നല്‍കാതെ റിട്ടേണിംഗ് ഓഫീസറില്ലാതെ എന്തു തെരഞ്ഞെടുപ്പ്,തിരിച്ചു വരാന്‍ ഒരവസരം കൂടി
കോട്ടയം: ജോസ് കെ മാണി എം.പിയുടെ നേതൃത്വത്തില്‍ നടന്ന പിളര്‍പ്പിനൊപ്പം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇ്‌ല്ലെന്ന് വ്യക്തമായതായി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്.ചെയര്‍മാനായുള്ള ജോസ് കെ.മാണിയുടെ തിരഞ്ഞെടുപ്പ് നിലനില്‍ക്കുന്നതല്ല. വിമത യോഗത്തില്‍ പങ്കെടുത്തവര്‍ ഇതിനകം പാര്‍ട്ടിയ്ക്ക് പുറത്തു പോയിക്കഴിഞ്ഞു. ഭരണഘടനാപരമായി യോഗം വിളിക്കാന്‍ അധികാരമില്ലാത്തവര്‍ വിളിച്ചാല്‍ സംസ്ഥാന കമ്മിറ്റിയാകില്ല 10 ദിവസത്തെ നോട്ടീസ് നല്‍ണം ഒപ്പം റിട്ടേണിംഗ് ഓഫീസറും വേണം. ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷനിലടക്കം നിലനില്‍ക്കില്ല. തെറ്റു ചെയ്തവര്‍ക്ക് പാര്‍ട്ടിയിലേക്ക് മടങ്ങിവരാന്‍ ഒരവസരം കൂടി നല്‍കുകയാണെന്നും ജോസഫ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News