KeralaNews

പിറവം പള്ളിയ്ക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: പിറവം സെന്റ് മേരീസ്   പള്ളിക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദ്ദേശം. സുപ്രീം കോടതി വിധി നടപ്പിലാക്കാനാണ് പോലീസ് സംരക്ഷണം നൽകേണ്ടത്. ഓർത്തഡോക്‌സ് വിഭാഗത്തിന് മതപരമായ ചടങ്ങുകൾ നടത്താൻ സംരക്ഷണം നൽകണമെന്നും ഉത്തരവിൽ പറയുന്നു.

ഫാദർ സ്കറിയ വട്ടക്കാട്ടിൽ, കെ പി ജോൺ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് വിധി.
പിറവം പള്ളിക്കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണം നൽകുന്നതടക്കം 18 വ്യവസ്ഥകൾ ശുപാർശ ചെയ്ത് പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button