നടന്‍ വിജയ് മോഹൻലാലിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി; പക്ഷേ അദ്ദേഹത്തിന് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചില്ല; സംഭവിച്ചത്
ചെന്നൈ:ധാരാളം ആരാധകർ ഉള്ള നടന്മാരാണ് മോഹൻലാലും വിജയിയും. ഇരുവരും ഒന്നിച്ചെത്തിയ സിനിമയായിരുന്നു ജില്ല. ഈ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 2014 ൽ ഇറങ്ങിയ സിനിമ ഹിറ്റായി മാറിയിരുന്നു. വിജയിയുടെ അച്ഛനായിട്ടാണ് മോഹൻലാൽ എത്തിയത്.
രണ്ട് താരങ്ങളുടെയും ആരാധകർക്ക് ആഘോഷമാക്കേണ്ട ഘടകങ്ങൾ ചേർത്തായിരുന്നു സിനിമ ഒരുക്കിയതും. അത് പോലെ തന്നെ ഈ സിനിമയിൽ ഏറെ ശ്രദ്ധ ലഭിച്ച അഭിനേതാവണ് ജോ മല്ലൂരി. ഇപ്പോൾ ജോ മല്ലൂരി പങ്കുവെച്ച ഒരു സംഭവമാണ് ചർച്ചയാവുന്നത്.
മോഹൻലാലിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ വിജയ് വിസമ്മതിച്ചനെക്കുറിച്ചാണ് പറയുന്നത്. ജില്ല സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം നടക്കുന്നത്. ഒരു ദിവസം വിജയ് മോഹൻലാലിനെ വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയും കൂടെ ഉണ്ടായിരുന്നു. മോഹൻലാലും സുചിത്രയും ഏഴ് മണിക്കാണ് വിജയിയുടെ വീട്ടിൽ എത്തിയത്.
വിജയിയുടെ ഭാര്യയും അവരുടെ രണ്ട് കുട്ടികളും മോഹൻലാലിനെയും ഭാര്യയേയും വീട്ടിലേക്ക് സ്വാഗതം ചെയ്തു. അതിഥികൾക്ക് ഭക്ഷണം വിളമ്പി നൽകി. എന്നാൽ ഇവർക്കൊപ്പം വിജയ് ഇരുന്നില്ല. മോഹൻലാൽ എത്ര നിർബന്ധിച്ചിട്ടും വിജയ് ഇരുന്നില്ല. അതിഥികളുടെ കൂടെ ഇരുന്ന് കഴിക്കുന്നതിനെക്കാളും അവർക്ക് വിളമ്പുന്ന നല്ല ആതിഥേയനാവാൻ ആയിരുന്നു വിജയ് ഇഷ്ടപ്പെട്ടത്.
അതിഥികളെ അത്ര നന്നായി പരിചരിക്കുന്ന വ്യക്തയാണ് വിജയ് എന്നാണ് അദ്ദേഹത്തെ അടുത്ത് അറിയുന്നവർ പറയുന്നത്. പിറ്റേ ദിവസം അദ്ദേഹത്തെ താൻ തമാശ രൂപേണ കളിയാക്കിയെന്നും ജോ പറയുന്നു. ഒന്ന് ഭക്ഷണം കഴിക്ക് വിജയ് എല്ലാവരും ഭക്ഷണം കഴിക്കുന്നത് വരെ കാത്തിരിക്കുന്നത് നിങ്ങൾക്ക് ശീലമായിരിക്കുന്നു എന്നാണ് താൻ പറഞ്ഞതെന്ന് ജോ പറയുന്നു.
വിജയിയുടേതായി അവസാനം തിയറ്റിലെത്തിയ സിനിമ ലിയോ ആണ്. മികച്ച വിജയം ആണ് ഈ സിിനമ സ്വന്തമാക്കിയത്. തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാറ്റി ഈ സിനിമ മാറിയിരുന്നു. പല കളക്ഷൻ റെക്കോർഡുകളും സിനിമ മറികടന്നുവെന്നാണ് റിപ്പോർട്ട്. ഇനി ‘GOAT’ എന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് വിജയ്.
ഈ സിനിമയിൽ അദ്ദേഹം രണ്ട് ഗെറ്റപ്പിലാണ് എത്തുന്നത്. ഇതിലാെരു വേഷം അല്പം പ്രായമുള്ളതും മറ്റേത് ചെറുപ്പാകരനുമാണ്. ചിത്രത്തിനുവേണ്ടി വിജയിനെ ഡീ ഏജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറുപ്പക്കാരനാക്കുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.