KeralaNewsNews

കേരളം വീണ്ടും അടച്ചുപൂട്ടലിലേക്കോ? നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സമ്പൂര്‍ണ അടച്ചിടലിലേക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരാവസ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അടച്ചിടലിലേക്ക് പോകുക എന്നല്ല, കര്‍ശനമായ നിയന്ത്രണം പാലിക്കണം. കൊവിഡ് മാനദണ്ഡം പാലിക്കണം. മാസ്‌ക്, ശാരീരിക അകലം എന്നിവയാണ് പ്രധാനം. ഇതില്‍ വല്ലാതെ ഒരു ലാഘവ നില വന്നിട്ടുണ്ട്. ഇതൊന്നും സാരമില്ല എന്നൊരു ബോധം വന്നിട്ടുണ്ട്. അത് അപകടമാണ്.

ആരോഗ്യമുള്ളവര്‍ക്കടക്കം പ്രത്യാഘാതമുണ്ട്. കൊവിഡ് വന്ന് പോയതിന് ശേഷവും പ്രത്യാഘാതമുണ്ട്. ഇത് നിസാരമായി കാണാന് കഴിയില്ല. നല്ല രീതിയില്‍ മാനദണ്ഡം പാലിക്കണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍ കൃത്യമായി കഴിയണം. ഗൗരവമായി മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ വ്യാപന തോത് കുറക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതിന് സഹകരണമാണ് വേണ്ടതെന്നും അതിനാണ് യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.കോവിഡ് വ്യാപന സാധ്യത കുറയ്ക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണ്. പൊലീസിന് ക്രമസമാധാനപാലനത്തില്‍ ശ്രദ്ധിക്കേണ്ടി വന്നത് തടസമായി. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടി കര്‍ശനമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും. അകലം പാലിക്കാതെ നില്‍ക്കുന്ന കടകളില്‍ കട ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. ഇതിന് തയ്യാറാകാത്ത കടകള്‍ അടച്ചിടേണ്ടി വരും. നേരത്തെ കല്യാണത്തിന് 50 പേര്‍ക്കാണ് സാധാരണ അനുമതി. ശവദാഹത്തിന് 20 പേര്‍ എന്നതായിരുന്നു. എന്നാല്‍ അത് അതേരീതിയില്‍ നടപ്പാക്കാണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആള്‍ക്കൂട്ടം പലതരത്തിലുള്ള പ്രയാസം ഉണ്ടാക്കുന്നു. ഇത് ആണ് വ്യാപനത്തിന്റെ പ്രധാനഘടകം.

ഇന്ന് സംസ്ഥാനത്ത് 4538 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3997 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 249 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 20 പേരുടെ മരണം സ്ഥിരീകരിച്ചതായും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker