കൊച്ചി: ജനസംഘം പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പിണറായി ഒന്നാം പ്രതിയെന്ന് കെപിസിസി അധ്യക്ഷന്‍ കെസുധാകരന്‍. എഫ്ഐആറിന്റ പകര്‍പ്പ് പുറത്തുവിട്ടു.
കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലക്കേസാണ് വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം. പിണറായി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തുമെന്നും സര്‍ക്കാര്‍ നേരിടുന്ന അഴിമതി കേസുകള്‍ മറയ്ക്കാനാണ് തനിക്ക് എതിരായ ആരോപണങ്ങളെന്നും കെ.സുധാകരന്‍ പറഞ്ഞു.
28 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഐഎമ്മുകാര്‍ കൊലപ്പെടുത്തിയെന്ന് കെ സുധാകരന്‍ പറഞ്ഞു. തനിക്ക് നേരെ മൂന്ന് തവണ വധശ്രമമുണ്ടായെന്നും സിപിഐഎം ഭീഷണിയിലൂടെയാണ് താന്‍ വളര്‍ന്നു വന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. കൊലക്കേസുകള്‍ തെളിയിച്ചാല്‍ താന്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News