തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പതിവ് വാര്‍ത്താസമ്മേളനം ഇന്നില്ല. വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇടയ്ക്ക് ഏതാനും ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി കൊവിഡുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വാര്‍ത്താസമ്മേളനം നടത്തിയത്. വാര്‍ത്താസമ്മേളനം മുടങ്ങിയതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിക്കുകയും ചെയ്തു.
വാര്‍ത്താസമ്മേളനം ആവശ്യഘട്ടങ്ങളില്‍ ഉണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി അതിന് നല്‍കിയ മറുപടി. മാധ്യമപ്രവര്‍ത്തകരെ ഉപേക്ഷിച്ച് പോകാന്‍ പറ്റുമോ എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News