കണ്ണൂർ:ധർമടത്തെ ചെങ്കടലാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍റെ റോഡ് ഷോ പുരോഗമിക്കുന്നു. ധർമടം മണ്ഡലത്തിൽ പ്രകാശ് രാജ്, ഇന്ദ്രൻസ്, മധുപാൽ, ഹരിശ്രീ അശോകൻ എന്നിവരടങ്ങിയ വലിയ താരനിരയാണ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി പ്രചാരണ റോഡ് ഷോയിൽ പങ്കെടുക്കുന്നത്. പിണറായി വിജയൻ എന്ന മുഖ്യമന്ത്രി എത്ര ഭൂരിപക്ഷം നേടുമെന്ന് മാത്രമാണ് ധർമടത്ത് നിരീക്ഷകർ ഉറ്റുനോക്കുന്നത്.
കോവിഡ് പ്രൊട്ടോക്കോളും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബൈക്കുകൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് പിണറായിക്ക് പിന്തുണയുമായി സംഘടിപ്പിക്കപ്പെട്ട കലാസന്ധ്യയിൽ സിതാര കൃഷ്ണകുമാർ, ടിഎം കൃഷ്ണ, പുഷ്പാവതി എന്നിങ്ങനെ നിരവധി കലാസാംസ്കാരികരംഗത്തെ പ്രമുഖരാണ് അണിനിരന്നത്.
https://youtu.be/MJF4kzi7Nno
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News