Home-bannerKeralaNewsRECENT POSTS
അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടത്തി ഉറക്കില്ല; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടത്തി ഉറക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരല്ല, ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്‍മാര്‍. ഉദ്യോഗസ്ഥര്‍ ജനസേവകരാണെന്ന കാര്യം മറന്നുപോകരുത്. അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും. ചെറുതായാലും വലുതായാലും അഴിമതി അഴിമതി തന്നെ. അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ കിടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News