NationalNews

ഗുജറാത്ത് തിരഞ്ഞെടുപ്പ്: ഹാർദിക് പട്ടേലും, ജിഗ്‌നേഷ് മേവാനിയും മുന്നിൽ തന്നെ; അൽപേഷ് ഠാക്കൂര്‍ പിന്നില്‍

ഗാന്ധിനഗര്‍: ഗുജറാത്തിൽ സ്റ്റാർ കാൻഡിഡേറ്റ്സെല്ലാം മുന്നേറുമ്പോൾ ബിജെപിയുടെ അൽപേഷ് ഠാക്കൂര്‍ പിന്നിലാണ്. ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭൂപേന്ദ്ര പട്ടേൽ മുന്നിട്ട് നിൽക്കുകയാണ്. വഡ്ഗാമിൽ ജിഗ്‌നേഷ് മേവാനിയും, കംബാലിയയിൽ ആപിന്റെ ഇസുദാൻ ഗദ്വിയും മുന്നേറുകയാണ്. ഗാന്ധി നഗർ സൗത്തിൽ നിന്ന് അൽപേഷ് ഠാക്കുർ മാത്രമാണ് പിന്നിൽ നിൽക്കുന്നത്.ആദ്യ ഘട്ടത്തിലെ തിരിച്ചടി മറികടന്ന് ഹാര്‍ദ്ദിക് പട്ടേല്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മുന്നിവാണ്‌ജംനഗറിൽ ബിജെപിയുടെ റിവാബ ജഡേജയും മുന്നിൽ തന്നെയാണ്.

കോൺഗ്രസിൽ നിന്ന് ബിജെപിയിലേകക് ചേക്കേറിയ ഹാർദിക് പട്ടേൽ വലിയ വിജയ പ്രതീക്ഷയാണ് വയ്ക്കുന്നത്. ബിജെപി 135 നും 145 നും മധ്യേ സീറ്റുകൾ നേടുമെന്നാണ് ഹാർദിക് നടത്തിയ പ്രവചനം.

2024-ലെ പൊതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ തുടങ്ങി. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഗുജറാത്തിൽ ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലമാണ്. ഹിമാചൽ പ്രദേശിൽ ബിജെപിയും കോൺഗ്രസും ഒത്തിനൊപ്പമാണ് മുന്നേറുന്നത്.

ച്ചതിന്റെ ആവേശത്തിലാണ് ബിജെപി. അത് ശരിവെക്കുന്ന ഫലങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതും. കോൺഗ്രസിന്റെ സീറ്റുകൾ 16-51 എന്ന നിലയിലേക്ക് താഴുമെന്നാണ് എക്‌സിറ്റ് പോൾ പറയുന്നത്. ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന എക്‌സിറ്റ് പോൾ പ്രവചനം ഭരണകക്ഷിയായ ബിജെപി.യെയും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. എങ്കിലും ഇവിടെ വിജയിച്ചു കയറാൻ സാധിക്കുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.

ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന മെയിൻപുരി ലോക് സഭാമണ്ഡലത്തിലും അഞ്ച് സംസ്ഥാനങ്ങളിലായി ആറ് നിയമസഭാമണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും വ്യാഴാഴ്ച അറിയാം. മെയിൻപുരിയിൽ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവാണ് മത്സരിക്കുന്നത്.

ഗുജറാത്തിൽ 33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിന് സജ്ജമാക്കിയിട്ടുള്ളത്. 182 നിരീക്ഷകർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിങ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്. മൂന്നു പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപി വീണ്ടും അധികാരം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ്. അതേസമയം ഡൽഹിക്കും പഞ്ചാബിനും പുറമേ, ഗുജറാത്തും പിടിക്കാനുള്ള തീവ്രശ്രമത്തിലായിരുന്ന ആം ആദ്മിക്ക് തുടക്കം പിഴച്ചിട്ടുണ്ട്. ശക്തമായ പ്രചാരണമാണ് എഎപി ഗുജറാത്തിൽ കാഴ്ചവെച്ചത്. ഭരണവിരുദ്ധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും മത്സരരംഗത്ത് ശക്തമായുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker