NationalNews

പിഎഫ് പലിശനിരക്ക് പ്രഖ്യാപിച്ചു; ഈ വർഷം 8.15% ലഭിക്കും, 0.05% വർധന

ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശനിരക്ക് 8.15% ആയിരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് .05% വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

ഡല്‍ഹിയില്‍ ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് ഈ തീരുമാനം. സര്‍ക്കാര്‍ അംഗീകരിക്കുന്ന മുറയ്ക്ക് നിരക്ക് പ്രാബല്യത്തിലാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.1 ശതമാനമായിരുന്നു പലിശ. നാല്പത് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ പലിശനിരക്ക് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തേത്.

1977 -78 സാമ്പത്തിക വര്‍ഷത്തിലായിരുന്നു അതിനുമുമ്പ് ഏറ്റവും കുറഞ്ഞ പലിശനിരക്ക് നല്‍കിയത്. എട്ട് ശതമാനം ആയിരുന്നു അന്നത്തെ പലിശ നിരക്ക്. ഇപിഎഫ് വരിക്കാര്‍ക്ക് 2016-17 വര്‍ഷത്തില്‍ 8.65 ശതമാനവും 2017-18-ല്‍ 8.55 ശതമാനവും പലിശയാണ് നല്‍കിയത്. 2018-19 വര്‍ഷത്തില്‍ നല്‍കിയ 8.65 ശതമാനത്തില്‍നിന്ന് 2019-20 ലാണ് 8.5 ശതമാനമായി കുറച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker