Uncategorized
പെട്രോൾ വില വീണ്ടും വർദ്ധിച്ചു, ലിറ്ററിന് 91 രൂപ
ന്യൂഡൽഹി: ഒരു മാസം വില വർദ്ധിപ്പിക്കാതെ ഇരുന്ന എണ്ണ കമ്പനികൾ തുടർച്ചയായരണ്ടാം ദിവസവും പെട്രോളിന് വില വർദ്ധിപ്പിച്ചതോടെ രാജ്യത്ത് ഇന്ധന വില റെക്കോഡിലേക്ക് കുതിക്കുന്നു. കഴിഞ്ഞ ദിവസം എണ്ണക്കമ്പിനികൾ പെട്രോളിന് 23 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്.
മുംബൈയിൽ ലിറ്ററിന് 90.83 രൂപയ പെട്രോൾ വില ലം ഡിസൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 81.07 രൂപയിലുമാണ്. 2018 ഒക്ടോബർ 4നായിരുന്നു മുബൈയിൽ പെട്രോളിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് 91.34 രൂപയായിരുന്നു വില. വില വർദ്ധനവ് തുടർന്നാൽ അടുത്ത ദിവസങ്ങളിൽ തന്നെ പെട്രോൾ വിലയും മുംബൈയിൽ സർവ്വകാല റെക്കോഡിലെത്തും.
രാജ്യ തലസ്ഥാനമായ ഡൽഹിയിലും പെട്രോൾ വില സർവ്വകാല റെക്കോഡിലെത്തി. പെട്രോൾ വില ഡൽഹിയിൽ 84.20 രൂപയാണ്. ഇതും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News