KeralaNews

പെരിയ കേസ്: അപ്പീൽ പോകുമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി; നിരപരാധികൾ കുറ്റക്കാരായെന്ന് എൽഡിഎഫ് കൺവീനർ

കാസർകോട്/കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിൽ നിരപരാധികളെ കുറ്റക്കാരെന്ന് കോടതി വിധിച്ചതായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കേസിൽ കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം കുറ്റക്കാരനായ സാഹചര്യത്തിൽ അപ്പീൽ ഹർജിയുമായി മേൽക്കോടതിയെ സമീപിക്കുമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും പ്രതികരിച്ചു. സിബിഐയുടേത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം വിമർശിച്ചു.

പാർട്ടി നേതാക്കൾക്ക് വേണ്ടി മേൽക്കോടതിയിൽ പോകുമെന്നാണ് ബാലകൃഷ്ണൻ പ്രതികരിച്ചത്. കേസ് കോടതി വിധി പറയാൻ നീട്ടി വെച്ചിരിക്കുകയാണെന്ന് പറഞ്ഞ ഇപി ജയരാജൻ, കോൺഗ്രസ് നടത്തുന്ന പ്രചരണം അവർ നടത്തിയ അക്രമങ്ങളെ മറച്ചുവെക്കാനാണെന്നും പറഞ്ഞു. ചീമേനിയിൽ അഞ്ചു പേരെ വെട്ടി നുറുക്കിയവരാണ് കോൺഗ്രസുകാർ. ചീമേനി കൊലപാതകം നടത്തിയവർ ഇപ്പോൾ സംശുദ്ധരായി രംഗപ്രവേശം ചെയ്യുന്നു. സിപിഎം ഒരു അക്രമികളെയും പ്രോത്സാഹിപ്പിക്കുന്നവരല്ലെന്നും ഇപി പറഞ്ഞു.

പെരിയ കേസിൽ മുൻ എംഎൽഎ കുഞ്ഞിരാമൻ, ഏരിയാ സെക്രട്ടറി മണികണ്ഠൻ, പ്രാദേശിക നേതാക്കളായ രാഘവൻ വെളുത്തോളി, ഭാസ്കരൻ വെളുത്തോളി, കെ മണികണ്ഠൻ എന്നിവർക്കെതിരെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തിയെന്ന കുറ്റമാണ് തെളിഞ്ഞത്. ഒന്നാം പ്രതി സിപിഎം പെരിയ ലോക്കൽ കമ്മിറ്റിയംഗം പീതാംബരനെതിരെ കൊലക്കുറ്റവും ഗൂഢാലോചനയുമടക്കം എല്ലാ കുറ്റങ്ങളും തെളിഞ്ഞു. കേസിൽ സിബിഐ പ്രതികളാക്കിയ 10 പേരെ വെറുതെ വിട്ട കോടതി, കുറ്റക്കാരായ 14 പേർക്കെതിരെ ശിക്ഷാ വിധി ജനുവരി മൂന്നിന് പുറപ്പെടുവിക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker