ഗർഭിണിയാണെങ്കിലും ഇതിനൊന്നും കുറവില്ല, പുത്തന്‍ ചിത്രങ്ങളുമായി പേളി മാണിയും ശ്രിനിഷ് അരവിന്ദും
കൊച്ചി:പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ബിഗ് ബോസിലെത്തിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായതും ആ ബന്ധം വിവാഹത്തിലേക്കെത്തിയതും. ഇവരുടെ വിവാഹവും വിവാഹ ശേഷമുള്ള വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
പേളിഷ് ആരാധകര്‍ കേള്‍ക്കാനാഗ്രഹിച്ച വാര്‍ത്തയുമായാണ് അടുത്തിടെ താരങ്ങളെത്തിയത്. തന്നെ ശ്രീനി പ്രൊപ്പോസ് ചെയ്തിട്ട് ഒരുവര്‍ഷമായെന്നും ഇപ്പോള്‍ കുഞ്ഞതിഥി എത്തുകയാണെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. മാര്‍ച്ചിലായിരിക്കും കുഞ്ഞതിഥി എത്തുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. പേളിയുടേയും ശ്രിനിഷിന്‍റേയും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. ഞങ്ങള്‍ പ്രൊപോസ് ചെയ്‍ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അവന്റെ ഒരു ഭാഗം എന്റെയുള്ളിൽ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‍നേഹിക്കുന്നു ശ്രീനിഷ്എന്നു പറഞ്ഞുകൊണ്ടായിരുന്നു പേളി വീഡിയോ പങ്കുവച്ചത്. തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാർഥനകളും വേണമെന്നും പേളി കുറിച്ചിരുന്നു. ഇതിന് ശേഷമായാണ് ആരാധകര്‍ വിശേഷ വാര്‍ത്തയെക്കുറിച്ച് ചോദിച്ചെത്തിയത്.
ഗര്‍ഭിണിയായതിന്റെ ശാരീരിക അസ്വസ്ഥതകളുണ്ടെങ്കിലും പേളി സജീവമാണ്. പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താരമെത്തിയതോടെയായിരുന്നു ആരാധകരും ഇതേക്കുറിച്ച് ചോദിച്ചത്. സ്‌നേഹം എപ്പോഴും ആവശ്യമാണെന്നും സ്‌നേഹവും സമാധാനവും സംഗീതവുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു പേളി കുറിച്ചത്. വ്യത്യസ്തമായ ഫോട്ടോയാണല്ലോ ഇത് കലക്കിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.