ഗര്‍ഭ വിശേഷം പറഞ്ഞ് പേളി മാണി,14 ആഴ്ചയായി! കുഞ്ഞുവയറില്‍ കൈവെച്ചുള്ള ചിത്രം വൈറല്‍
കൊച്ചി:പേളി മാണിയേയും ശ്രിനിഷിനേയും ഒരുമിപ്പിക്കാന്‍ നിമിത്തമായത് ബിഗ് ബോസായിരുന്നു. ബിഗ് ബോസ് ആദ്യ സീസണില്‍ പങ്കെടുത്തതോടെയായിരുന്നു ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. ബിഗ് ബോസിലെ നിലനില്‍പ്പിന് വേണ്ടിയാണ് ഇരുവരും പ്രണയത്തിലായതെന്നായിരുന്നു പലരും പറഞ്ഞത്. തങ്ങള്‍ ഇരുവരും ജീവിതത്തിലും ഒരുമിക്കാന്‍ പോവുകയാണെന്ന് വ്യക്തമാക്കി ഇവരെത്തിയതോടെ ആരാധകരും സന്തോഷത്തിലായിരുന്നു. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രിനിഷും.
ലോക് ഡൗണ്‍ സമയത്തായിരുന്നു പുതിയ സന്തോഷവാര്‍ത്ത പങ്കുവെച്ച് പേളി എത്തിയത്. ശ്രീനിയും താനും പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ട് ഒരുവര്‍ഷമായെന്നും കുഞ്ഞുവാവയെ കാത്തിരിക്കുകയാണ് ഞങ്ങളെന്നും പറഞ്ഞായിരുന്നു താരമെത്തിയത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു ഇവരുടെ പുതിയ വിശേഷത്തില്‍ സന്തോഷവും ആശംസയും അറിയിച്ചെത്തിയത്. കുഞ്ഞുവയറില്‍ കൈവെച്ചുള്ള പുതിയ ഫോട്ടോയുമായെത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍.
ഗര്‍ഭിണിയാണെന്നുള്ള സന്തോഷം പങ്കുവെച്ചായിരുന്നു നേരത്തെ പേളി മാണി എത്തിയത്. ഗര്‍ഭാവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. സ്വാഭവികമായുണ്ടാവുന്ന മാറ്റങ്ങളിലൂടെ
കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. ഛര്‍ദ്ദി പോലെയുള്ള കാര്യങ്ങളൊക്കെയുണ്ടെന്നും താരം പറഞ്ഞിരുന്നു. എപ്പോഴും മുകളിലേക്കാണ് നോക്കുന്നതെന്നും അവിടെയാണ് നക്ഷത്രങ്ങള്‍ ഉള്ളതെന്നും പറഞ്ഞെത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍.
കുഞ്ഞുവയറില്‍ കൈ ചേര്‍ത്തുള്ള ഫോട്ടോയായിരുന്നു പേളി പോസ്റ്റ് ചെയ്തത്. ഇതാദ്യമായാണ് വയര്‍ വ്യക്തമായി കാണുന്ന തരത്തിലുള്ള ഫോട്ടോയുമായി താരമെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. ബിഗ് ബോസിന് ശേഷവും പേളിഷ് ആര്‍മി ഗ്രൂപ്പുകള്‍ സജീവമാണ്. ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമൊക്കെയായാണ് ചിത്രം പ്രചരിക്കുന്നത്.
പതിവ് തെറ്റിക്കാതെ ഇത്തവണയും കമന്റുമായി ശ്രിനിഷ് അരവിന്ദ് എത്തിയിരുന്നു. സ്നേഹം വാരിവിതറിയായിരുന്നു ശ്രീനി എത്തിയത്. പേളിക്ക് പ്രിയപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കുന്നുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു നേരത്തെ ശ്രിനിഷ് അരവിന്ദ് എത്തിയത്. ശ്രീനിക്ക് മറുപടിയുമായി പേളിയും എത്തിയിരുന്നു. കുഞ്ഞുപേളിഷിനായി ഞങ്ങളും കാത്തിരിക്കുകയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നിരവധി പേരാണ് ഇവരുടെ കമന്റുകള്‍ക്ക് കീഴില്‍ വിശേഷം ചോദിച്ചെത്തിയത്. പേളിയെ നന്നായി ശ്രദ്ധിക്കണമെന്നായിരുന്നു എല്ലാവരും ശ്രിനിഷിനോട് പറഞ്ഞത്.
പേളിയും ശ്രിനിഷും മാത്രമല്ല ആരാധകരും കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ്. ബിഗ് ബോസിലുണ്ടായിരുന്നപ്പോള്‍ നല്‍കിയ അതേ പിന്തുണയാണ് ആരാധകര്‍ ഇപ്പോഴും ഇവര്‍ക്ക് നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളിയും ശ്രിനിഷും. ഇവരുടെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. കുഞ്ഞതിഥിയുടെ വരവിനായി ഞങ്ങളും കാത്തിരിപ്പിലാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.