കെണിയില്‍ വീഴരുത്; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പേടിഎം
മുംബൈ: വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരുടെ കെണിയില്‍ വീഴരുതെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി പേടിഎം. കഴിഞ്ഞ കുറച്ച് മാസങ്ങളായി പണം നഷ്ടപ്പെട്ടതായി ഉപയോക്താക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പേടിഎം രംഗത്തെത്തിയത്.
കെവൈസി ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള വ്യാജ സന്ദേശങ്ങള്‍ ലഭിക്കുമെന്നും ഇതില്‍ വീഴരുതെന്നും പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞു. പേടിഎം അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നോ, കെവൈസി ചെയ്യണമെന്നോ ആവശ്യപ്പെട്ടുള്ള എസ്എംഎസുകളെ ദയവായി വിശ്വസിക്കരുത്. അവ വ്യാജമാണെന്നും വിജയ് ശേഖര്‍ ശര്‍മ്മ മുന്നറിയിപ്പു നല്‍കി.
ഇതോടൊപ്പം നിരവധി പേടിഎം ഉപഭോക്താക്കള്‍ക്ക് ലഭിച്ച വ്യാജ എസ്എംഎസിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. സന്ദേശം ലഭിക്കുന്ന ഉപയോക്താക്കള്‍ നമ്പറിലേക്ക് തിരികെ വിളിക്കും. തുടര്‍ന്ന് കെവൈസി പൂര്‍ത്തീകരിക്കാന്‍ ഇവരാവശ്യപ്പെടുന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്തും. പിന്നാലെ പണം നഷ്ടപ്പെടുകയാണ് പതിവ്.