ഇടതുപക്ഷത്തിന്. ഡിസിസി പ്രസിഡന്റിനേറ്റ തിരിച്ചടിയാണ് തങ്ങളുടെ വിജയമെന്ന് വിമത നേതാവ് ടി.പി. ഷാജി പറഞ്ഞു. ഒരു ഉപാധിയുമില്ലാതെയായിരിക്കും ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് ടി.പി. ഷാജി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് ടി.പി. ഷാജി ‘വി ഫോര്‍ പട്ടാമ്പി’ എന്ന പേരില്‍ ആറ് പേരെ ഒപ്പം ചേര്‍ത്ത് മത്സരിക്കുകയായിരുന്നു. ഈ വാര്‍ഡുകളില്‍ ആദ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചെങ്കിലും അവസാനം എല്‍ഡിഎഫ് ഇവര്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഒരു ഉപാധിയുമില്ലാതെ ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ ടി.പി. ഷാജിയുടെ നേതൃത്വത്തില്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചിരുന്നുവെന്നും കോണ്‍ഗ്രസുമായി യാതൊരു ബന്ധത്തിനില്ലെന്നും ടി.പി. ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News