പൂനെ: രാജ്യത്ത് കോവിഡ് 19 പടര്‍ന്നുപിടിയ്ക്കുന്നതിനേക്കാള്‍ വേഗത്തില്‍ വ്യാജ വാര്‍ത്തകളും പടര്‍ന്ന് പിടിക്കുകയാണ്. പലരുടേയും പരീക്ഷണങ്ങളും മുറിവൈദ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ അരങ്ങ്തകര്‍ക്കുകയാണ്. കോവിഡിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ വിവാദമായിരിക്കുന്നത് പൂനെയിലെ ഒരു പാസ്റ്ററുടെ കൊറോണ വരാതിരിയ്ക്കാനുള്ള പ്രതിനിധിയാണ്. പൂനെയിലുളള ഒരു പാസ്റ്റര്‍ കോവിഡിന്് നിര്‍ദേശിച്ചിരിക്കുന്ന പ്രതിവിധിയാണ് വിചിത്രമായിരിക്കുന്നത്.
ഒരു വിശുദ്ധ എണ്ണ ഉപയോഗിക്കാനും യേശുവിന്റെ തിരുരക്തം എന്ന് 100 പ്രാവശ്യം ദിവസവും ചൊല്ലാനുമാണ് പാസ്റ്റര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അങ്ങനെ ചെയ്താല്‍ കോവിഡ് വരില്ല എന്നാണ് അവകാശവാദം. ധപോഡിയിലെ വൈന്‍യാര്‍ വര്‍ക്കേഴ്‌സ് ചര്‍ച്ചിലെ പീറ്റര്‍ സില്‍വേ എന്ന പാസ്റ്ററാണ് കൊറോണയ്ക്ക് പ്രതിവിധി എന്ന പേരില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത്. ഇയാളുടെ പേരിലുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാത്രമല്ല ഇതേ കാര്യങ്ങള്‍ പോസ്റ്റര്‍ രൂപത്തിലും ധപോഡിയിലെ ചില ഭാഗങ്ങളില്‍ ഒട്ടിച്ചിട്ടുമുണ്ട്. മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതി പാസ്റ്റര്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസെടുക്കണം എന്നാണ് ആവശ്യം. ഇത്തരം പ്രതിവിധികള്‍ വിശ്വസിച്ച് ആളുകള്‍ കോവിഡിന്് ചികിത്സ സ്വീകരിക്കാതിരുന്നാല്‍ വലിയ വിപത്താകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.