പിന്‍മാറരുത്, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്; സിദ്ധാര്‍ഥിന് പിന്തുണയുമായി പാര്‍വതി
കൊച്ചി:നടൻ സിദ്ധാർഥിന് പിന്തുണയുമായി നടി പാർവതി തിരുവോത്ത്.തനിക്ക് നേരേ ബി.ജെ.പി വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച് സിദ്ധാർഥ് രംഗത്ത് വന്നിരുന്നു. തമിഴ് നാട് ബി.ജെ.പി ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയെന്നും 500ലധികം ഫോൺ കോളുകളാണ് വന്നതെന്നും കോളുകളെല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവർഷവുമായിരുന്നുവെന്നും സിദ്ധാർഥ് ആരോപിച്ചിരുന്നു.
നിങ്ങൾക്കൊപ്പം ഞാനുണ്ട് എന്നാണ് പാർവതി പറഞ്ഞത്. നിലപാടിൽ നിന്നും ഒരിക്കലും പിൻമാറരുത്. എന്നെപ്പോലെ ഒരു പട തന്നെ സിദ്ധാർഥിന് പിന്തുണയുമായി ഉണ്ടെന്നും പാർവതി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
With you @Actor_Siddharth No backing down! There is an army of us with you! Stay strong and lots of love to fam✨ https://t.co/m0uXFgsghW
— Parvathy Thiruvothu (@parvatweets) April 29, 2021
‘സിദ്ധാർഥ് ഞാൻ നിങ്ങൾക്കൊപ്പമാണ്. ഒരിക്കലും പിൻമാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങൾക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ സ്നേഹവും നേരുന്നു.’
കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷയത്തിലും കേന്ദ്ര സർക്കാരിനെ വിമർശിച്ച് സിദ്ധാർഥ് രംഗത്തെത്തിയിരുന്നു. ബിജെപി അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ മാത്രമേ രാജ്യം പൂർണ്ണമായും പ്രതിരോധശേഷി നേടൂ എന്നതായിരുന്നു സിദ്ധാർഥ് ട്വീറ്റ്. ബിജെപി ബംഗാളിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാർത്ഥിന്റെ ട്വീറ്റ്. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറിയാൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകും എന്നായിരുന്നു ബിജെപി ബംഗാളിന്റെ പോസ്റ്റ്.
My phone number was leaked by members of TN BJP and @BJPtnITcell
Over 500 calls of abuse, rape and death threats to me & family for over 24 hrs. All numbers recorded (with BJP links and DPs) and handing over to Police.I will not shut up. Keep trying.@narendramodi @AmitShah
— Siddharth (@Actor_Siddharth) April 29, 2021
അതിനിടെ സിദ്ധാർദ്ധിനെ പിന്തുണച്ചുള്ള ട്വീറ്റുകൾ ട്വിറ്ററില്‍ ട്രെന്റിംഗ് ആയി IstandwithSiddharth ഹാഷ്ടാഗ്. തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പിയും ബി.ജെ.പിയുടെ ഐടി സെല്ലും ചേര്‍ന്നു ചോര്‍ത്തിയതായി നടന്‍ സിദ്ധാര്‍ത്ഥിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഹാഷ്ടാഗ് ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്നത്.
അസഭ്യം പറഞ്ഞും, റേപ് ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള 500ഓളം ഫോണ്‍ കോളുകളാണ് തനിക്കും കുടുംബാംഗങ്ങള്‍ക്കും 24 മണിക്കൂറിനുള്ളില്‍ വന്നതെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. കുറഞ്ഞ നേരം കൊണ്ട് നാല്‍പ്പത്തി അയ്യായിരത്തിലധികം ട്വീറ്റുകളിലാണ് ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്യപ്പെട്ടത്.
നിങ്ങള്‍ കര്‍ഷകരെ പിന്തുണച്ചു ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നു, സത്യത്തെ പിന്തുണയ്ക്കാന്‍ കഴിയുന്ന അപൂര്‍വ സെലിബ്രിറ്റികളില്‍ ഒരാളാണ് താങ്കള്‍, നമുക്ക് ഇന്ത്യന്‍ സിനിമയിലെ യഥാര്‍ഥ താരത്തിനൊപ്പം നില്‍ക്കാം, യോഗിക്ക് കരണം നോക്കി ഒന്ന് പൊട്ടിക്കണം..ഞാന്‍ സിദ്ധാര്‍ത്ഥിനൊപ്പമാണ്, മോര്‍ പവര്‍ ടു യു മാന്‍ തുടങ്ങി നിരവധി ട്വീറ്റുകളാണ് IstandwithSiddharth ഹാഷ്ടാഗില്‍ വന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, ബി.ജെ.പിയുമായി ബന്ധമുള്ളതും അല്ലാത്തതുമായ എല്ലാ നമ്പറുകളും പൊലീസിന് കൈമാറുകയാണെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു. എന്നെ നിശബ്ദനാക്കാനാവില്ല, നിങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരിക്കൂ’ എന്നും നരേന്ദ്ര മോദിയെയും അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ സിദ്ധാര്‍ത്ഥ് പറയുന്നു.
തന്റെ നമ്പര്‍ ചോര്‍ന്നതിന് പിന്നാലെ ആ നമ്പര്‍ പങ്കുവെച്ചുകൊണ്ട് തന്നെ ഉപദ്രവിക്കാനും ആക്രമിക്കാനും ആഹ്വാനം ചെയ്യുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ പങ്കുവെക്കുന്നുണ്ട്.