മാതൃഭൂമി വേണുവിന് അറിയാമോ എന്നറിയില്ല, മാത്രൂമി …. എങ്ങിനെ … എന്തിന് .. എപ്പോള്‍.. എന്നൊക്കെ; പാര്‍വ്വതി ചേത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
മാതൃഭുമി വാര്‍ത്താ അവതാരകന്‍ വേണുവിനെതിരെയുള്ള കോഴിപുറത്ത് പാര്‍വതി ചേത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മാതൃഭൂമി വേണുവിന് അറിയാമോ എന്നറിയില്ല എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. മാത്രൂമി’ .. .. എങ്ങിനെ … എന്തിന് .. എപ്പോള്‍.. എന്നൊക്കെ അറിയില്ലെങ്കില്‍ ചാനലിലെ കാബിനില്‍ നിന്ന് എഴുന്നേറ്റ് കോഴിക്കൊട്ടെ പത്രമാപ്പീസിലെ ആര്‍ക്കൈവിസില്‍ പോയി നോക്കണം എന്നും പോസ്റ്റില്‍ പറയുന്നു.
കോഴിപുറത്ത് പാര്‍വതി ചേത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മാതൃഭൂമി വേണുവിന് അറിയാമോ എന്നറിയില്ല ..
‘മാത്രൂമി’ .. .. എങ്ങിനെ … എന്തിന് .. എപ്പോള്‍.. എന്നൊക്കെ ..
ഇല്ലെങ്കില്‍ ചാനലിലെ കാബിനില്‍ നിന്ന് എഴുന്നേറ്റ് കോഴിക്കൊട്ടെ പത്രമാപ്പീസിലെ ആര്‍ക്കൈവിസില്‍ പോയി നോക്കണം ..
മഞ്ഞ നിറമായ പൊടിപിടിച്ച ആ പഴയ പത്രങ്ങള്‍ എടുത്തു മുഖത്തോടു ചേര്‍ക്കണം ..
മണ്‍മറഞ്ഞ ഒരു പറ്റം രാജ്യസ്നേഹികളുടെ നിസ്വാര്‍ത്ഥമായ മുഖങ്ങള്‍ കാണാം..
ചെവിയോട് ചേര്‍ക്കണം ..
പറയാനുള്ളത് കേള്‍പ്പിക്കാന്‍ യാതൊരു വിധ മാദ്ധ്യമങ്ങളും ഇല്ലാത്ത കാലത്തെ ഒതുക്കിപ്പിടിച്ച അവരുടെ ഗര്‍ജ്ജനങ്ങളുടെ അലയൊലികള്‍ കേള്‍ക്കാം …
പതുക്കെ അതിന്‍ മേല്‍ തുറന്ന കൈപത്തി ഓടിക്കണം ..
സാധാരണക്കാരായ അവരുടെ കൈയ്യില്‍ കെട്ടിയിരിപ്പു ഒന്നും ഇല്ലാത്ത അവസ്ഥ മനസ്സിലാക്കാം … അഞ്ചു രൂപ ഓഹരി എടുപ്പിക്കാന്‍ വെയിലത്തു നടന്ന അവരുടെ വിശര്‍പ്പു തുള്ളികളുടെ നനവു സ്പര്‍ശിക്കാം ..
ഹൃദയത്തോട് ചെര്‍ക്കണം …
ആവേശത്തിന്റെ ഹൃദയത്തുടിപ്പുകള്‍ കേള്‍ക്കാം .. കുടുംബം ഭാവി ലാഭം ഒന്നും നോക്കാതെ രാപകല്‍ ലക്ഷ്യത്തിനായി അച്ചു നിരത്തിയ ജോലിക്കാരുടെ ഹൃദയതുടിപ്പുകള്‍ … അഞ്ചു രുപയുടെ വില പിന്നെ എത്രയാവും എന്നു നോക്കാതെ താമ്രപത്രം പോലെ ആ ഷെയറുകള്‍ സൂക്ഷിച്ചു വെച്ച് ഭൂ നിയമ കൊടുങ്കാറ്റില്‍ കൈ വിടേണ്ടി വന്നപ്പോള്‍ നഷ്ടപ്പെട്ട ഭൂമിയെക്കാള്‍ ഈ അഞ്ചു രൂപ ഷെയറുകള്‍ക്കു വേണ്ടി അനുഭവിച്ച ഹൃദയവേദനങ്ങള്‍ തൊട്ടറിയാം ..
കണ്ണോടു ചേര്‍ക്കുക .
ലക്ഷ്യം മാര്‍ഗ്ഗത്തിലേക്കു വഴി തെളിച്ച അല്‍ഭുതം കാണാം .. ജനതയുടെ കണ്ണില്‍ അടിഞ്ഞു കൂടിയ പാരതന്ത്ര്യത്തിന്റെ ആന്ധകാരം അകററി കാണിച്ചു കൊടുത്ത സ്വാതന്ത്ര്യത്തിന്റെ നക്ഷത്രങ്ങളുടെ തിളക്കം കാണാം …
നെറ്റിയില്‍ ചെര്‍ക്കുക …
ഉയര്‍ന്ന ചിന്തകളുടെ.. ബൗധിക ഔന്നിത്യത്തിന്റെ .. ആദര്‍ശ സ്ഥൈരതയുടെ … വൈബ്രേറഷന്‍സ് അനുഭവിക്കാം ..
ആ പഴയ മര കസേരകളുടെ കൈയ്യില്‍ ഒന്നു പിടിക്കണം..മേശകള്‍ ഒന്നു പരതണം
അറസ്റ്റ് ചെയ്തു അവിടെ നിന്ന് എഴുന്നേല്‍പ്പിച്ച് കൊണ്ടു പോയപ്പോള്‍ പലപ്പോഴും മുഴുമിക്കാന്‍ സമയം കിട്ടാതെ പാതി എഴുതി ഇട്ടു പോയ എഡിറ്റോറിയലുകള്‍ ചിലപ്പോള്‍ കിട്ടിയേക്കാം ..
ഇന്നു മാറിയിട്ടുണ്ടാകാം .. പലതും …
എന്നാലും പഴയ ഒരു ചൊല്ല് ഓര്‍മ്മയുണ്ടായാല്‍ നല്ലത് ..
ആന മെലിഞ്ഞു എന്നു വെച്ച് തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാറില്ല ..