ഉപ്പും മുളകിൽ പാറുക്കുട്ടി തിരിച്ചെത്തി.. കുഞ്ഞിപ്പെണ്ണിനെ കണ്ട സന്തോഷത്തിൽ ആരാധകർ..ഇനി ലച്ചുകൂടി വരണം!
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഉപ്പും മുളകും.കുടുംബപ്രേക്ഷകര്‍ രണ്ടുകയ്യും നീട്ടിയാണ് പരമ്പരയെ സ്വീകരിച്ചത്.എന്നാല്‍ മികച്ച രീതിയില്‍ മുന്നേറിയ പരമ്പയില്‍ നിന്നും ഇഷ്ടകഥാപാത്രമായി മാറിയ ലച്ചുവെന്ന ജൂഹി വിട്ടുപോയത് കാഴ്ചക്കാരെ നിരാശരാക്കി. അണിയറപ്രവര്‍ത്തകര്‍ക്കിടയില്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ കൂടി തലപൊക്കിയതോടെ പരമ്പരയുടെ റേറ്റിംഗും ഇടിഞ്ഞു.
ഇപ്പോളിതാ പാറുക്കുട്ടി പാറമട വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കുഞ്ഞിപ്പെണ്ണ് തിരിച്ചെത്തിയോ എന്നായിരുന്നു പ്രമോ വീഡിയോ കണ്ട ആരാധകര്‍ ചോദിച്ചത്. ഇതിനകം തന്നെ പുതിയ എപ്പിസോഡിന്റെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പാറുക്കുട്ടി മാത്രമല്ല പൂജയും പാറമട വീട്ടിലേക്ക് വന്നിട്ടുണ്ട്. സങ്കടത്തോടെ കരഞ്ഞായിരുന്നു പൂജ എത്തിയത്.ജനിച്ച് നാലാം മാസം മുതല്‍ ഉപ്പും മുളകിനൊപ്പമുണ്ടായിരുന്നു അമേയ എന്ന പാറുക്കുട്ടി. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പാറുക്കുട്ടി തിരിച്ചെത്തുകയാണ്.
ലോക് ഡൗൺ കാരണം നിർത്തിവെച്ച സീരിയയിലിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചപ്പോൾ പുനരാരംഭിച്ചപ്പോള്‍ ആരാധകരെല്ലാം ചോദിച്ചത് പാറുക്കുട്ടി എന്നാണ് എത്തുന്നതെന്നായിരുന്നു. കുട്ടികളേയും പ്രായമായവരേയും സെറ്റില്‍ കൊണ്ടുവരുന്നതിന് നിബന്ധനകളുണ്ട്. പല താരങ്ങളും പരമ്പരകളില്‍ നിന്നും അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇതായിരുന്നു. പാറുക്കുട്ടി എന്ന് വരുമെന്ന് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. പുതിയ പ്രമോ പുറത്തുവന്നതോടെയാണ് പാറുക്കുട്ടി തിരിച്ചെത്തിയെന്ന് മനസ്സിലായത്.
മുടിയന്റെ ചുമലില്‍ ഉറങ്ങുന്ന പാറുക്കുട്ടിയെയാണ് പ്രമോയില്‍ കാണുന്നത്. മുടിയനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞെത്തിയ പൂജ വീണ്ടും ബാലുവിന്റെ വീട്ടിലേക്ക് എത്തിയിട്ടുണ്ട്. ഇവളെ പറഞ്ഞ് വിട്ടതല്ലേ, വീണ്ടും വന്നതെന്തിനാണെന്നായിരുന്നു നീലുവിന്‍രെ ചോദ്യം. ബാലുവായിരുന്നു ആദ്യം കണ്ടത്. ഇത്തവണ സങ്കടത്തോടെയാണ് പൂജ എത്തിയിട്ടുള്ളത്. തനിച്ചിരുന്ന കരയുന്ന പൂജയ്ക്ക് അരികിലേക്ക് ബാലുവും സംഘവും എത്തിയിരുന്നു. എന്തിനാണ് പൂജേ കരയണേയെന്ന് നീലു ചോദിച്ചപ്പോഴും പൂജ പ്രതികരിച്ചിരുന്നില്ല.എന്തായാലും പാറുക്കുട്ടി തിരിച്ച്ചെത്തിയ സന്തോഷത്തിലാണ് പ്രേക്ഷകർ.